
കായംകുളം: ബി.ജെ.പി കായംകുളം ടൗൺ നോർത്ത് കമ്മിറ്റിയുടെയും അറുപതാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചക്കോലിൽ പുതുവൽ തെക്കതിൽ പൊന്നമ്മ അമ്മയ്ക്ക് വെച്ചു കൊടുക്കുന്ന വീടിന്റെ കട്ടിളവയ്പ് നടത്തി.
സംഘാടക സമിതി ചെയർമാൻ ജെ.സോമരാജന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ കട്ടിള വയ്പ്കർമ്മം നടത്തി. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, സംസ്ഥാന സമിതി അംഗങ്ങളായ പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, ജില്ലാ കമ്മിറ്റി അംഗം എൻ.ശിവാനന്ദൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് ആർ.വിനോദ്, മണ്ഡലം ഭാരവാഹികളായ രാജേഷ് കമ്മത്ത്, ജെ.സുവർണ്ണ കുമാർ, പനക്കൽ ശ്രീകുമാർ, ശിവപ്രസാദ്, നാരായണപിള്ള, മഹിളാമോർച്ച ഭാരവാഹികളായ ഷീല പ്രസാദ്, രാജശ്രീ കമ്മത്ത്, പ്രകാശ്, സുനിൽ, എ. ദീപു, ദിലീപ്, മംഗളാനന്ദൻ, ചന്ദ്രബാബു കേളച്ചൻതറ തുടങ്ങിയവർ പങ്കെടുത്തു.