
കായംകുളം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം ഈ സാമ്പത്തിക വർഷം പുനഃസ്ഥാപിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. അഭിലാഷ്, സർക്കാരിനോട് ആവശ്യപ്പെട്ടു. കായംകുളം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ട്രഷറർ ദിലീപ്കുമാർ.എൽ, ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ രാമപുരം ,എൽ ജയദാസ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്റായി വി.സുനിൽകുമാറിനേയും സെക്രട്ടറിയായി ദിലീപ്കുമാർ രാമപുരത്തെയും തിരഞ്ഞെടുത്തു.