s

അരൂർ:എഴുപുന്ന ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് ഉപസമിതിയുടെ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീലേഖ അശോക് അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ടോമി ആതാളി, ദീപ , പി.കെ.മധുക്കുട്ടൻ, കില ബ്ലോക്ക് ഫാക്കൽറ്റി ഡി.പ്രകാശൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.പി. സുരേന്ദ്രൻ, ആസൂത്രണ സമിതി അംഗങ്ങൾ, വാർഡ് മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ. വർക്കിംഗ്‌ ഗ്രൂപ്പ് വൈസ് ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.