vithamahothsavam

മാന്നാർ : പാടശേഖരങ്ങളുടെ അടിസ്ഥാന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി പദ്ധതികൾ കൃഷി ഓഫീസർമാർക്ക് സമർപ്പിച്ചാൽ ആവശ്യത്തിന് തുക നൽകാൻ

സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി തരിശു കിടന്നിരുന്ന മാന്നാർ കുട്ടമ്പേരൂർ കണ്ണൻകുഴി പാടശേഖരത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മാന്നാർഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുട്ടമ്പേരൂർ നെല്ല് ഉത്പാദകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വിതമഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പുതുതലമുറയുടെ കൃഷിയുടെ ആവശ്യത്തെക്കുറിച്ച് മാന്നാർ സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് പ്രൊഫ.പി.ഡി ശശിധരൻ സംസാരിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർ എസ്.ഗീത പദ്ധതി വിശദീകരണം നടത്തി. മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ അനീഷ് മണ്ണാരേത്ത്, വി.ആർ ശിവപ്രസാദ്, സി.പി സുധാകരൻ, ഹരി കുട്ടമ്പേരൂർ, സുഭാഷ്.എൻ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി കെ.വി മുരളീധരൻ നായർ സ്വാഗതവും പ്രസിഡന്റ് വി.രാമൻ പിള്ള കൃതജ്ഞതയും പറഞ്ഞു.