ആലപ്പുഴ: വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം ) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല അനുശോചിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്റെ വേർപാട് സംസ്ഥാനത്തെ വ്യാപാര മേഖലക്ക് തീരാനഷ്ടമാണെന്ന് ടാക്‌സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ, ട്രഷറർ ഇ.കെ.ബഷീർ, വൈസ് പ്രസിഡന്റുമാരായ എം.ആർ.മണികണ്ഠൻ, എ.എൻ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.