
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ കുട്ടമ്പേരൂർ മുട്ടേൽ 4965-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ വാർഷികാഘോഷം സമാപിച്ചു . ഗുരുധർമ്മപ്രഭാഷണ സമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം ദയകുമാർ ചെന്നിത്തല മുഖ്യസന്ദേശം നൽകി. കോട്ടയം ഗുരുനാരായണ സേവിക നികേതൻ ധർമ്മപ്രചാരക ആശാ പ്രദീപ് ഗുരുധർമ്മ പ്രഭാഷണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് കെ.വിക്രമൻ സ്വാഗതവും സെക്രട്ടറി ഡി.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.