മാന്നാർ: എസ്.എൻ.ഡി.പി യോഗം കാരാഴ്മ കിഴക്ക് 2708 -ാം നമ്പർ ശാഖാ യോഗത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും അഷ്ടബന്ധ നവീകരണകലശവും ഇന്ന് മുതൽ 14 വരെ ശാഖാ ഗുരുക്ഷേത്രത്തിൽ നടക്കും. ഇന്ന് രാവിലെ 6.30 ന് ശാഖായോഗം പ്രസിഡൻ്റ് വി.സുഗതൻ പീത പതാക ഉയർത്തും. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സുജിത്ത് മുഖ്യകാർമ്മികത്വം വഹിക്കും. 14 നു ഉച്ചക്ക് 12 ന് പ്രതിഷ്ഠാ വാർഷികസമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡൻ്റ് വി.സുഗതൻ അധ്യക്ഷത വഹിക്കും. യോഗം കൺവീനർ ജയലാൽ എസ്.പടീത്തറ മുഖ്യസന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാ സംഘം ഭാരവാഹികളായ വിജയലക്ഷ്മി, ലേഖാ സോജൻ, കനകമ്മ എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി രവികളീയ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ജയൻ നന്ദിയും പറയും.