safety-board

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ റോഡ് സുരക്ഷാ നിർദേശ ബോർഡുകൾ സ്ഥാപിച്ചു. ജില്ലാ പൊലീസിന്റെ സഹകരണത്തോടെ ഡോ. ഇ.ജി.സുരേഷ് ഫൗണ്ടേഷന്റെയും ആലപ്പുഴ സെൻട്രൽ ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ബോർഡുകൾ പി.പി.ചിത്തരഞ്ജൻ എം.എൽ.എയാണ് സ്ഥാപിച്ചത്. ഡി.വൈ.എസ്.പി എൻ.ആർ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ഇ.ജി. സുരേഷ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.രൂപേഷ്, സി.എ.എബ്രഹാം, കെ.നാസർ, രാജ് മോഹൻ, സുബ്രമണ്യൻ, ദിലീപ് കുമാർ, ഷിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.