
മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്തിൽ കൂടി കടന്നു പോകുന്ന പി.ഐ.പി കനാൽ മാലിന്യങ്ങൾ നിറഞ്ഞ് പലയിടത്തും പൊട്ടി പൊളിഞ്ഞ നിലയിലാണ്.ചെറിയ കനാലിന്റെ നാലേകാട് ഭാഗത്ത് മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യം തള്ളുന്നത്. അടിയന്തരമായി കനാലിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം അജിത് പഴവൂർ അധികൃതർക്ക് നിവേദനം നൽകി.