
തുറവൂർ: എസ്.എൻ.ഡി.പി.യോഗം വളമംഗലം 1208-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിനു മുന്നിൽ നിർമ്മിക്കുന്ന പ്രാർത്ഥനാ മണ്ഡപത്തിന്റെ ശിലാസ്ഥാപനം ശാഖാ പ്രസിഡന്റ് കെ.ആർ. വിജയൻ , സെക്രട്ടറി പി .കെ . ധർമ്മാംഗദൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. യുത്ത് മൂവ് മെൻറ് പ്രസിഡന്റ് കെ.ബി.അജിത്ത്, വൈസ് പ്രസിഡന്റ് അനുപ്, സെക്രട്ടറി കെ.ടി.സുരേഷ്, ശാഖ കമ്മിറ്റിയംഗം എസ്. പ്രകാശൻ, കെ.എസ്. ബിനീഷ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു