അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്‌ ടി .നസറുദീന്റെ നിര്യാണത്തിൽ തോട്ടപ്പള്ളി യൂണിറ്റ് അനുശോചിച്ചു . ജില്ലാ വൈസ് പ്രസിഡന്റ പ്രതാപൻ സൂര്യലയം അനുശോചനപ്രേമേയം അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പി. പി .സുകേശൻ ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് സീ ഗേറ്റ്, എസ്. വേണുഗോപാൽ ,ശശികുമാർ നടുവത്ര, പ്രശാന്ത് സാരക്കി, എച്ച്. മുഹമ്മദ്‌ കബീർ, മനേഷ് എം ജി എം, എസ്. മദൻ, ടി .ബിനുരാജ് എന്നിവർ പ്രസംഗിച്ചു