ambala

അമ്പലപ്പുഴ: കേന്ദ്ര ബഡ്ജറ്റിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. സി .ഐ. ടി. യു ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മ സി .ഐ. ടി. യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം ചേർന്ന തൊഴിലാളി കൂട്ടായ്മയിൽ എം .എം. ഷെരീഫ് അദ്ധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി. പി. പവനൻ, എം. സുനിൽകുമാർ, എൻ. പവിത്രൻ, മുകുന്ദൻ, എ .പി .സോണ എന്നിവർ സംസാരിച്ചു.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ .ജി. ജയരാജ് സ്വാഗതം പറഞ്ഞു.