
ചാരുംമൂട്: കുട്ടികൾക്ക് സ്വയംപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ കരാട്ടെ പരിശീലനം ചാരുംമൂട് സെന്റ് മേരീസ് എൽ.പി സ്കൂളിൽ ആരംഭിച്ചു. പരിശീലന കളരി താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ, വാർഡ് മെമ്പർ അനില തോമസ്, ലോക്കൽ മാനേജർ ഫാ.നിബു നെപ്പോളിയൻ എന്നിവർ സംസാരിച്ചു. കരാട്ടെ സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് സെൻസായി രാജ് കരാട്ടെ ആയോധന മുറ കാരാട്ടെ ക്ലാസിനെക്കുറിച്ച് വിശദീകരിച്ചു.സ്കൂൾ അദ്ധ്യാപിക സോനയുടെ നേതൃത്വത്തിലാണ് കരാട്ടെ ക്ലാസ്. യോഗത്തിൽ പ്രഥമാദ്ധ്യാപിക ഡെയ്സി മോൾ സ്വാഗതവിം സീനിയർ അസിസ്റ്റന്റ് പി ബീനാമോൾ നന്ദിയും പറഞ്ഞു. തികച്ചും സൗജന്യമായാണ് ഈ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുറമേ 10 വയസിൽ താഴെയുള്ള മറ്റു കുട്ടികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.