ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ നിര്യാണത്തിൽ ആലപ്പുഴ വ്യാപാരി വ്യവസായി സഹകരണ സംഘം അനുശോചിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് കമാൽ.എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി സി.പാലത്ര അനുസ്മരണ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ നസീർ പുന്നയ്ക്കൽ, ബോർഡംഗങ്ങളായ സുനിൽ മുഹമ്മദ്, സാദിഖ് മാക്കിയിൽ, മുഹമ്മദ് നജീബ്, സി.അനിരുദ്ധൻ, എസ്.രാജേഷ്, സൗദാസത്ത, സിന്ധു മഹേഷ്, അമ്പിളി തുടങ്ങിയവർ സംസാരിച്ചു.