അമ്പലപ്പുഴ: പഞ്ചായത്തംഗം പുരയിടത്തിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി.പുന്നപ്ര തെക്കു പഞ്ചായത്ത് കളിത്തട്ടിന് കിഴക്ക് സൗപർണികയിൽ ഡോ.എസ്.ഷിബു ആണ് എട്ടാം വാർഡ് മെമ്പർ ശശി ചേക്കാത്തറക്കെതിരെ പുന്നപ്ര തെക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.തന്റെ കൈവശമുള്ള വീടിന്റെ മതിലിന്റെ ഭാഗമായുള്ള ഫ്ലവർ ബെഡിലെ ചെടികൾ നശിപ്പിക്കുകയും, മാലിന്യം നിറഞ്ഞ ചാക്ക് കഴിഞ്ഞ 10 ന് നിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.