ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തൽ ഹരിപ്പാട് കച്ചേരി ജംഗ്ഷനിൽ നടന്ന ധർണ സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ ഉദ്ഘാടനം ചെയ്തു.എം.തങ്കച്ചൻ സ്വഗതം പറഞ്ഞു. കെ.മോഹനൻ അദ്ധ്യക്ഷനായി. പി.സതിയമ്മ, എം.ആർ മധു എന്നിവർ സംസാരിച്ചു.