പൂച്ചാക്കൽ: എസ്. എൻ.ഡി.പി യോഗം പാണാവള്ളി 576-ാം നമ്പർ വാഴത്തറവെളി ശാഖയിലെ അന്നപൂർണ്ണേശ്വരി - ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം നാളെ തുടങ്ങി 20 ന് ആറാട്ടോടു കൂടി സമാപിക്കും. നാളെ വൈദിക ചടങ്ങുകൾക്ക് ശേഷം രാവിലെ 9 ന് പൊങ്കാല. വൈകിട്ട് , ക്ഷേത്രാചാര്യൻ വിനോദ് ഭട്ടിന്റേയും മേൽശാന്തി ഡി.എം.മുകുന്ദൻ മാധവൻ തന്ത്രിയുടേയും കാർമ്മികത്വത്തിൽ 7 നും 7.45 നും മദ്ധ്യേ കൊടിയേറ്റ്. 14 ന് വൈകിട്ട് 4 ന് കാവടി , 6 ന് ഒന്നാം നമ്പർ കുടുബ യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുതാലപ്പൊലി. 15 ന് രാവിലെ 9 ന് കാര്യസിദ്ധി പൂജ.വൈകിട്ട് 6 ന് കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുതാലപ്പൊലി. 16 ന് വൈകിട്ട് 6 ന് സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുതാലപ്പൊലി. 17 ന് വൈകിട്ട് 6 ന് ടി.കെ.മാധവൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുതാലപ്പൊലി. 18 ന് വൈകിട്ട് 6 ന് ധനലക്ഷ്മി കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുതാലപ്പൊലി. 19 ന് പള്ളിവേട്ട മഹോത്സവം . വൈകിട്ട് 4 ന് പകൽപ്പൂരം. വലിയ കാണിക്ക. പള്ളിവേട്ട. തിരിപിടുത്തം. മുള എഴുന്നള്ളിപ്പ്. 20 ന് പള്ളിയുണർത്തൽ , ഉരുളിച്ച , നീന്ത് ,പൂരമിടി തുടങ്ങിയ വഴിപാടുകൾ. രാത്രി 9.30 നും 10 നും മദ്ധ്യേ ആറാട്ട്. പ്രസിഡന്റ് എം.സുരേഷ്, വൈസ് പ്രസിഡന്റ് ആർ. സദാനന്ദൻ, സെക്രട്ടറി ഷൈജു കാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും.