മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന നൂറ്റൊന്ന്കലം മഹോത്സവം നടന്നു. നൂറ്റൊന്ന്കലം എഴുന്നള്ളിപ്പ് രാവിലെ 7 മണിക്ക് കുന്നത്തൂർ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീകാർത്ത്യായനി ദേവീക്ഷേത്രം, കൊറ്റാർകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി ഊരുചുറ്റി തിരികെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്ര മേൽശാന്തി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.