ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ കെ.വി.വി.ഇ.എസ് ഹരിപ്പാട് യൂണിറ്റ് പ്രവർത്തക സമിതി യോഗം അനുശോചി​ച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഉദയകുമാർ അദ്ധ്യക്ഷനായി. ഐ.ഹലീൽ, സുരേഷ് ഭവാനി, രഞ്ചു രാജൻ, അഡ്വ.അബ്‍ദുൾ റഷീദ്, ഷംസുദ്ദീൻ സൂര്യ, സജീദ്‌ ഗായൽ, അജു ആനന്ദ്, ഷിബു വിനായക, ഐ.നസീർ, സി.മോഹനൻ, ഒ.എം.സലിം, ജോസഫ് ജോർജ്, വർഗീസ് പാപ്പച്ചൻ, ഫിലിപ് ജോർജ്, ഡേവിഡ്സൺ ആവണക്കുളം എന്നിവർ സംസാരിച്ചു.