
ആലപ്പുഴ: മരുന്നിനു പുറമേ സർജിക്കൽ ഉപകരണങ്ങളും ആരോഗ്യ രംഗത്തെ മറ്റ് ഉത്പന്നങ്ങളും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എടത്വയിലെ നവീകരിച്ച സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ്കുമാർ പട്‌ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, രേഷ്മ ജോൺസൺ, ടി.പി.സലിം കുമാർ തുടങ്ങിയവർ പങ്കെടുത്തു.