ചേർത്തല: ആര്യക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ശിവഗിരി മഠം ശ്രീനാരായണ പ്രസാദ് തന്ത്രിയുടെയും മേൽശാന്തി ബിജു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.തുടർന്ന് ചിക്കര ഇരുത്തൽ ചടങ്ങും വയലിൻ സംഗീത സായാഹ്നവും അരങ്ങേറി. ഇന്ന് രണ്ടാം ഉത്സവം, രാവിലെ 8ന് കൊടിമരചുവട്ടിൽ പറ, 8.30ന് നാരായണീയ പാരായണം,9.30ന് ഇളനീർ ഘോഷയാത്ര,10ന് ശാസ്താവിങ്കൽ കലശപൂജ,ഇളനീർ അഭിഷേകം,വൈകിട്ട് 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കരണവും. 13ന് രാവിലെ 10ന് യക്ഷിയങ്കൽ കലശപൂജ,വൈകിട്ട് 7.30ന് തണ്ണീർമുക്കം സദാശിവനും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. 14ന് രാവിലെ 10ന് ശിവങ്കൽ ധാര, കലശപൂജ,കലശാഭിഷേകം,വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച,പൂമൂടൽ, 7ന് ഭഗവതിസേവ. 15ന് പട്ടും താലിയും ചാർത്തൽ മഹോത്സവം, രാവിലെ 10ന് സുബ്രഹ്മണ്യങ്കലും കൊടുകാളിങ്കലും കലശപൂജ,കലശാഭിഷേകം, വൈകിട്ട് 5.30ന് ചിക്കരകുട്ടികളുടെ താലപ്പൊലി,6.30ന് പട്ടുംതാലിയും ചാർത്തൽ, 7.15ന് 2019-20,2020-21 വർഷങ്ങളിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ആദരിക്കും.തുടർന്ന് നാടൻ പാട്ട്. 16ന് രാവിലെ 10ന് ശ്രീകൃഷ്ണങ്കൽ കലശപൂജ, 10.30ന് ആയില്യം പൂജ,തളിച്ചുകൊട, രാത്രി 9ന് നാടൻപാട്ടുകളുടെ നിറഞ്ഞാട്ടം. 17ന് രാവിലെ 10ന് ബ്രഹ്മരക്ഷസിങ്കൽ കലശപൂജ,വൈകിട്ട് 6.30ന് ദീപാരാധന, കളഭം, കരിമരുന്ന്, 7.30ന് പവർലിഫ്റ്റിംഗിൽ മെഡൽ നേടിയ എ.ബി.വി.എച്ച്.എസ്.എസിലെ കുട്ടികളേയും അദ്ധ്യാപകൻ സവിനയനേയും ഗാനരചയിതാവ് ഷാജി ഇല്ലത്ത്,ആലപ്പി ഋഷികേശിനേയും ആദരിക്കുന്നു. രാത്രി 8.30ന് ഗാനമേള. 18ന് രാവിലെ 10ന് ഗണപതിങ്കൽ കലശപൂജ, രാത്രി 8ന് ക്ലാസിക്കൽ ഫ്യൂഷൻ. 19ന് എ.ബി.വി.എച്ച്.എസ്.എസ് സ്റ്റാഫും ദേവസ്വവും സംയുക്തമായി നടത്തുന്ന ഉത്സവം,രാവിലെ 8.30ന് ശ്രീബലി,10ന് ശിവങ്കൽ ധാര, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8ന് ആര്യക്കര ശ്രീ ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് നയിക്കുന്ന ഗാനമേള. 20ന് തെക്കേ ചേരുവാര പള്ളിവേട്ട മഹോത്സവം,രാവിലെ 8.30ന് ശ്രീബലി, 9.30ന് കലശപൂജ,കലശാഭിഷേകം, 10ന് ശാസ്താവിങ്കൽ പൂജ, വൈകിട്ട് 3.30 മുതൽ സംഗീത സംവിധായകൻ സജി സ്വരരാഗ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, 4.30ന് കാഴ്ചശ്രീബലി, കുളമാക്കിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റുന്നു, രാത്രി 8ന് ദീപാരാധന, കളഭം, 8.30ന് ആശീർവാദം 2022,ക്ഷേത്ര പരിധിയിൽ 2021 എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ജെ.ജയലാലിന്റെ സാന്നിദ്ധ്യത്തിൽ തോട്ടത്തുശേരി ബൈജു ശാന്തി ആദരിക്കും. തുടർന്ന് പള്ളിവേട്ട,രാത്രി 9ന് ആലപ്പി ബ്ലു ഡയമണ്ട്സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള.
21ന് വടക്കേ ചേരുവാര ആറാട്ട് മഹോത്സവം,രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ, 4ന് വിശേഷാൽ പൂജ, 4.30ന് കാഴ്ചശ്രീബലി,രാത്രി 8ന് ദീപാരാധന, കളഭം,8.10ന് വിഷ്വൽ ഗാനമാലിക,9ന് നാടകം,സ്വർണമുഖി,10.30ന് ആറാട്ട്പുറപ്പാട്, വലിയകാണിക്ക, കൊടിയിറക്കൽ.