മാവേലിക്കര: കാരാഴ്മ ആചാരിപറമ്പ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ 13, 14 തീയതികളിൽ ഉത്സവം നടക്കും. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹി​ക്കും. ഒന്നാം ദിവസം രാവിലെ 5.30 മുതൽ ഹരിനാമ കീർത്തനം, ഗണപതി ഹോമം, 7.30 മുതൽ കാരാഴ്മ എൻ.കെ. ശ്രീകുമാർ, പള്ളിപ്പാട് വേണു എന്നിവരുടെ ദേവീ ഭാഗവത പാരായണം, 9 മുതൽ നാരങ്ങാ വിളക്ക്, 12 മുതൽ അന്നദാനം, വൈകിട്ട് 6.30 മുതൽ നിറമാല, 7 മുതൽ കാരാഴ്മ ആചാര്യപുരം ശ്രീഭദ്രാ കീർത്തന സഭ നയിക്കുന്ന സങ്കീർത്തനോത്സവം 8 മുതൽ ആചാര്യപുരം ഭജന സമിതിയുടെ ഭജന എന്നിവ നടക്കും. രണ്ടാം ദിവസം 8.30 മുതൽ കലശ പൂജകൾ, 10 മുതൽ കലശാഭിഷേകത്തോടു കൂടി ഉച്ചപ്പൂജ, 11 മുതൽ നൂറും പാലും, 12 മുതൽ കാവ്യ സദസ്, 12.30 മുതൽ അന്നദാനം, വൈകിട്ട് 6.30 മുതൽ നിറമാല, 7 മുതൽ സേവ, 7.10 മുതൽ പുഷ്‌പാഭിഷേകം എന്നിവ നടക്കും.