
ചേർത്തല:വയലാറിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനായുള്ള കേന്ദ്രം മുക്കണ്ണൻ കവലക്കു സമീപം തുറന്നു.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന സംഭരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ സംഭരിച്ച് ക്ലീൻ കേരളാ മിഷനു കൈമാറുന്നത്. 16 വാർഡുകളിലുമായി 32 അംഗങ്ങളാണ് സേനയിൽ പ്രവർത്തിക്കുന്നത്. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്റി പി.പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാഷാജി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.ജി.നായർ,യു.ജി.ഉണ്ണി,ഇന്ദിരാ ജനാർദ്ദനൻ,എസ്.വി.ബാബു,സെക്രട്ടറി ലത.എ.മേനോൻ,പ്രസി വർഗീസ്,സി.ഡി.എസ് ചെയർപേഴ്‌സൺ സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.