photo
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിക്കുന്നു

ചേർത്തല : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ സ്വാഗതവും ശ്രീലത നന്ദിയും പറഞ്ഞു. സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻമാരായ കെ.കമലമ്മ, ജ്യോതി മോൾ,കെ എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേശയും കസേരയുമാണ് വിതരണം ചെയ്തത്.