
ചേർത്തല: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴിയിൽ വളം നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച നവജീവൻ വളംനിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്ക് കൃഷിക്കാവശ്യമായ വളം ഇവിടെ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യും. ട്രൈക്കോടർമ്മ സംമ്പുഷ്ടീകരിച്ച ചാണകം ചേർന്ന ജൈവ വളമാണ് ഉത്പ്പാദിപ്പിക്കുന്നത്. പത്താം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്തംഗം ഫെയ്‌സി വി.എറനാട്, കൃഷി ഓഫീസർ ജാനിഷ് റോസ് ജേക്കബ്, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.യൂണിറ്റ് കൺവീനർ ഡി. ദേവു സ്വാഗതവും ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു.