ambala
തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് വൈക്കം മനയത്താറ്റ് മനയ്ക്കൽ എം.എൻ. ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു

അമ്പലപ്പുഴ : തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വൈക്കം മനയത്താറ്റ് മനയ്ക്കൽ എം.എൻ. ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.പത്തൊൻപതിന് ആറാട്ടോടെ ഉത്സവം സമാപിക്കും. അമ്പലപ്പുഴ കോമന കന്യേൽ വിദ്യാധരൻ കുടുംബാവകാശമായി നിർമ്മിച്ച് സമർപ്പിച്ച കൊടിക്കയറാണ് കൊടിയേറ്റിന് ഉപയോഗിക്കുന്നത്. കൊടിയേറ്റിനു ശേഷം പടഹാരം ചെമ്പകശ്ശേരിൽ കുടുംബാംഗം രാജേഷ് ആചാരി നാളികേരം ഉടച്ച് രാശി നോക്കി കൊടിയേറ്റ് ഫലപ്രവചനം നടത്തി. പുരസ്ക്കാര സമർപ്പണം, ഓട്ടൻതുള്ളൽ, കുളത്തിൽ വേല, സേവ, ചാക്യാർ കൂത്ത്, ആനയൂട്ട്, മതപ്രഭാഷണം, നാദസ്വര കച്ചേരി, നൃത്തം തുടങ്ങിയ പരിപാടികൾ നടക്കും.