
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് ഭവാനി ഭവനിൽ രതീഷ് -സജിന ദമ്പതികൾക്കായിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആധുനിക രീതിയിൽ നിർമിച്ച പശു തൊഴുത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എസ്.ഹാരിസ് നിർവഹിച്ചു.ഗ്രാമപഞ്ചായത്തംഗം യു.എം. കബീർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി. എം. ദീപ, ബ്ലോക്ക് പഞ്ചായത്തംഗം അനിത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രജിത്ത് കാരിക്കൽ, ലേഖാമോൾ ,റസിയാബീവി, ബി.ഡി.ഒ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. പശുക്കൾക്ക് സ്വയം വെള്ളം കുടിക്കാൻ കഴിയുന്ന സ്വയം നിയന്ത്രിത ടാങ്ക്, ഫാൻ, പാട്ട് കേൾക്കാൻ എഫ് .എം റേഡിയോ ഉൾപ്പെടെയുള്ള സൗകര്യം തൊഴുത്തിലുണ്ട്. മഴക്കാലത്ത് വെള്ളം കയറാത്ത രീതിയിലാണ് തൊഴുത്ത് ഉയർത്തി നിർമ്മിച്ചിട്ടുള്ളത്.