
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ എസ്. സി കുടുംബങ്ങൾക്ക് കട്ടിലുകൾ നൽകി. 2021-22 വാർഷിക പദ്ധതിയിൽ 78000 രൂപ ചെലവഴിച്ച് 18 പേർക്കാണ് കട്ടിലുകൾ നൽകിയത്. എച്ച്. സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. എം.ദീപ, അംഗം പ്രജിത്ത് കാരിക്കൽ, സെക്രട്ടറി ജി.രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.