ambala
പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നിർമ്മിക്കുന്ന ഹൈടെക് അങ്കണവാടിക്ക് എച്ച് .സലാം എം .എൽ. എ തറക്കല്ലിടുന്നു

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ ഹൈടെക് അങ്കണവാടിയൊരുങ്ങുന്നു. ഹാൾ, കിച്ചൺ, ശൗചാലയം, സ്റ്റോർ റൂം ഒപ്പടെയുള്ള സൗകര്യങ്ങളുമായി 15 ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്ത് അധീനതയിലുള്ള 3 സെന്റ് സ്ഥലത്ത് 32ാം നമ്പർ അങ്കണവാടി നിർമ്മിക്കുന്നത്. എച്ച് .സലാം എം .എൽ. എ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ .പി .സരിത, പഞ്ചായത്തംഗങ്ങളായ ജയ പ്രസന്നൻ, സുരേഷ് ബാബു, ഐ. സി. ഡി. എസ് സൂപ്പർവൈസർ സോന സോണി ജോസഫ്, അസി.എഞ്ചിനീയർ ഷീബ, സി.പി. എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ .പി. വിദ്യാനന്ദൻ, ശാരദ, ദേവരാജൻ, ആശഎന്നിവർ പങ്കെടുത്തു