ph

കായംകുളം: വീട്ടിലേക്ക് പോവുകയായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി. കൊല്ലം ടി.കെ.എം കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി കോഴിക്കോട് വെങ്ങേരി കൊല്ലാനംവരമ്പത്ത് അനന്ദു (21) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 7.30ഓടെ ചേരാവള്ളിക്ക് സമീപമായിരുന്നു സംഭവം. ജനശതാബ്ദി എക്‌സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന അനന്ദു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ അടുത്തു നിന്ന് എഴുന്നേറ്റു പോയ ശേഷം ചാടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനാൽ വെള്ളിയാഴ്ച മുതൽ അനന്ദു ദുഃഖിതനായിരുന്നെന്ന് സുഹൃത്തുക്കൾ കായംകുളം റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.