ആലപ്പുഴ: സ്‌കൂളിലെ മൂന്നാംനിലയിലെ ഓഡിറ്റോറിയത്തിന് തീപിടിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായി ഇടപെടലിൽ വൻദുരന്തം ഒഴിവായി. കലവൂർ പടിഞ്ഞാറ് ലെപ്രസി ജംഗ്ഷനു വടക്കുവശത്തെ സെന്റ് ജോസഫ് പബ്ലിക് സ്‌കൂളിൽ ഇന്നലെ ഉച്ചക്ക് 1.50നാണ് തീപിടിത്തമുണ്ടായത്.ഹാളിലെ വൈദ്യുതി ബൾബുകൾ, ഫാൻ, വയറിംഗ്, ആസ്ബസ്റ്റോസ് ഉൾപ്പെടെ കത്തിനശിച്ചു. 65000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. ആലപ്പുഴ ഫയർ സ്‌റ്റേഷൻ ഓഫീസർ വേണുക്കുട്ടൻ, അസി. സ്‌റ്റേഷൻ ഓഫീസർ വാലെന്റയിൻ, ഗിരീഷ്, അനികുമാർ, ജയസിംഹൻ, കബീർ, സജേഷ്, സന്തോഷ് ഷാജൻ, രതീഷ്, രാജേഷ്, ബിനോയ്, ബിനു കൃഷ്ണ, ഹാഷിം, ഉദയകുമാർ, വിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.