ആലപ്പുഴ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫോൺ ഇൻ പരിപാടി ആരംഭിച്ചു. ഹെൽത്ത് ആഫ്റ്റർ കൊവിഡ് എന്ന വിഷയത്തിൽ . ഇന്ന് രാവിലെ 10 മുതൽ 12 വരെയാണ് ഫോൺ ഇൻ പ്രോഗ്രാം . കൊവിഡ് വന്ന് മാറിയവരുടെ തുടർ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യം, ഭക്ഷണം, വ്യായാമം, ജീവിത ശൈലി, യാത്രകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, പുലർത്തേണ്ട ശ്രദ്ധ, കരുതൽ എന്നീ വിഷയത്തിലെ സംശയങ്ങൾ ദൂരീകരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പദ്മകുമാർ സംശയങ്ങൾക്ക് മറുപടി പറയുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. ഫോൺ: 902099 6060.