ചേർത്തല: ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത കഞ്ഞിക്കുഴിയിലെ സാനുമോന്റെ കൃഷിയിടത്തിലെ നാടൻ മത്സ്യങ്ങളുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.
പച്ചക്കറികളോടൊപ്പം തന്റെ പറമ്പിലെ കുളങ്ങളിലാണ് സാനു നാടൻ മത്സ്യങ്ങളേയും വളർത്തിയത്.
പ്രാദേശിക ഉത്സവങ്ങളുടെ ഭാഗമായി മത്സ്യങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. അടുക്കള അവശിഷ്ടങ്ങളാണ് തീറ്റയായി മത്സ്യങ്ങൾക്ക് നൽകിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ ആദ്യവിപണനം നിർവഹിച്ചു. കാരിയും ചെമ്പല്ലിയും തിലോപ്പിയും വരാലുമാണ് വിവിധ കുളങ്ങളിലായി വളർത്തിയത്. നാടൻ കോഴികളും താറാവുകൾക്കും പുറമേ പശുക്കളേയും പരിരക്ഷിക്കുന്നതിനൊപ്പമാണ് ജൈവ പച്ചക്കറികളും കൃഷി ചെയ്യുന്നത്. ദേശീയ പാതയോരത്ത് തിരുവിഴ കവലയ്ക്കു സമീപം സ്വന്തമായി വിപണന കേന്ദ്രവും ഉണ്ട്.