അരൂർ: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സർക്കാർ സർവീസിലെ പ്രാതിനിദ്ധ്യക്കുറവ് പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനുമായി രൂപീകരിച്ച സ്പെഷ്യൽ. റിക്രൂട്ട്മെന്റ് സെൽ നിർത്തലാക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുക, സംവരണ സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് ചേർത്തല താലൂക്ക് ഓഫീസ് പടിക്കൽ കൂട്ട ധർണ്ണ നടത്തുവാൻ സംവരണ സംരക്ഷണ മുന്നണി ചേർത്തല താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. എരമല്ലൂർ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ നടന്ന യോഗം കൺവീനർ ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. എം.വി.ആണ്ടപ്പൻ അദ്ധ്യക്ഷനായി.എ.പുരുഷൻ, എ.സദാനന്ദൻ, കെ.കെ.കമലാസനൻ, രുദ്രാണി, ബാബു വളമംഗലം എന്നിവർ സംസാരിച്ചു.