ഓതറ: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 73ാം ജന്മദിനം കോഴിമല സെന്റ് മേരീസ് കോൺവെന്റിന്റെ നേതൃത്വത്തിലുള്ള ആശാഭവനിൽ ആഘോഷിച്ചു. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായും ആഘോഷത്തിൽ പങ്കെടുത്തു. കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സോഫിയ, ആശാഭവൻ സുപ്പീരിയർ സിസ്റ്റർ ഏലിസബത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ആശാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ഒപ്പം ചേർന്ന് കേക്ക് മുറിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്‌തു.രാവിലെ പരുമല പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ബാവ മുഖ്യകാർമികത്വം വഹിച്ചു. മെത്രാപ്പൊലീത്താമാരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദീവന്നാസ്യോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കെ. വി. പോൾ റമ്പാൻ, ജോസഫ് എം. പുതുശേരി എന്നിവർ സംബന്ധി​ച്ചു.