മാവേലിക്കര: തെക്കേക്കര കുറത്തികാട് ഗവ.ജി.എൽ.പി സ്‌കൂളിൽ 2022-23 വർഷത്തെ പ്രവേശനോത്സവം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പുതിയതായി എത്തിയ കുട്ടികൾക്ക് അഡ്മിഷൻ ഫോം വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ അദ്ധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ പി.പ്രമോദ്, ജ്യോതികുമാർ, എൻ.മൻമഥൻപിള്ള, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക എൻ.ഉഷ സ്വാഗതവും പി.ടി.എ പ്രസിഡന്റ് വി.ഉദയകുമാർ നന്ദിയും പറഞ്ഞു.