ഹരിപ്പാട്: വെള്ളപ്പൊക്കത്തി​ൽ തകർന്ന ഹരിപ്പാട് നിയോജകമണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങളുടെ വികസനത്തിനായി ചേപ്പാട് പഞ്ചായത്തിലെ മരങ്ങാട്ട് കോളനിയുടെ സമഗ്ര വികസന പദ്ധതി ആരംഭിച്ചു. വീടുകളുടെ പുനരുദ്ധാരണം, ശൗചാലയ നിർമാണം, റോഡുകളുടെ നിർമ്മാണം, പാർശ്വഭിത്തി നിർമ്മാണം, ഇവയ്ക്കായി 94 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡന്റ്‌ അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജോൺ തോമസ്, പഞ്ചായത്ത്‌ അംഗങ്ങളായ ഷൈനി, തമ്പി, പട്ടികജാതി ബ്ലോക്ക് ഓഫീസർ മിനി, നിർമിതി പ്രോജക്ട് ഓഫീസർ പെന്റാലിയോൺ, എസ് സി പ്രൊമോട്ടർ മനില എന്നിവർ സംസാരിച്ചു. നിർമാണ മോണിട്ടറിംഗ് സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.