അരൂർ: വീട്ടുവളപ്പിൽ നിന്ന് മലമ്പാമ്പിനെയും 28 പാമ്പിൻ മുട്ടകളും പിടികൂടി. അരൂർ പഞ്ചായത്ത് നാലാം വാർഡിലെ വിനയകുമാർ പൈയുടെ വീട്ടുവളപ്പിൽ നിന്നാണ് ഇന്നലെ വനം വകുപ്പ് ആലപ്പുഴ ഓഫീസിൻ്റെ കീഴിലുള്ള അംഗീകൃത പാമ്പ് പിടിത്തക്കാരനായ കെ.പി.രാധാകൃഷ്ണൻ എത്തി പിടികൂടിയത്. പാമ്പിനെയും മുട്ടകളെയും റാന്നി വനമേഖലയിൽ കൊണ്ടുവിടാൻ കൊണ്ടുപോയി.