 
മാവേലിക്കര: നഗരസഭ ചെയർമാനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കൗൺസിലറെ എൽ.ഡി.എഫിൽ നിന്നും പുറത്താക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ആവശ്യപ്പെട്ടു. നഗരസഭ ചെയർമാനെയും വൈസ് ചെയർപേഴ്സനേയും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരെയും എൽ.ഡി.എഫ് കൗൺസിലർ ബിനു വർഗീസ് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴോളം കേസുകളുള്ള കൗൺസിലറെ സംരക്ഷിക്കുന്ന എൽ.ഡി.എഫ് നടപടി സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്നും കെ.ആർ.മുരളീധരൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, നൈനാൻ.സി കുറ്റിശേരിൽ, കുഞ്ഞുമോൾ രാജു, കെ.എൽ മോഹൻലാൽ, അനി വർഗീസ്, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, അനിത വിജയൻ, മാത്യു കണ്ടത്തിൽ, ശാന്തി അജയൻ, ലത മുരുകൻ, കെ.പി.ഫിലിപ്പ്, ചിത്ര ഗോപാലകൃഷ്ണൻ, പി.പി.ജോൺ, രാജു പുളിന്തറ, പ്രസന്നാ ബാബു, രാമചന്ദ്രൻ, ജസ്റ്റിൻസൺ പാട്രിക് എന്നിവർ സംസാരിച്ചു.