മാവേലിക്കര: മാദ്ധ്യമ പ്രവർത്തകൻ പി.യു റഷീദ് അനുസ്മരണവും പുരസ്കാര സമർപ്പണവും എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. വാഹിദ് കറ്റാനത്തിന് പി.യു റഷീദ് സ്മാരക മാധ്യമ പുരസ്കാരം എം.എസ് അരുൺകുമാർ എം.എൽ.എ സമ്മാനിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനി വർഗീസ്, മുൻ പ്രസിഡന്റുമാരായ കോശി അലക്സ്, അനൂപ് ചന്ദ്രൻ, പി.യു റഷീദിന്റെ മകൾ ഷിഫാന തുടങ്ങിയവർ സംസാരിച്ചു. മീഡിയ സെന്റർ സെക്രട്ടറി യു.ആർ മനു സ്വാഗതവും പ്രസിഡന്റ് ശ്യാം കറ്റാനം നന്ദിയും പറഞ്ഞു.