photo

ചേർത്തല : റംലാ ഹനീഫ് വയലാർ രചിച്ച കവിതാ സമാഹാരമായ 'ഗ്രാമീണ താളങ്ങ'ളുടെ പ്രകാശനവും സാഹിത്യ സംഗമം ഉദ്ഘാടനവും ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിച്ചു.സംസ്‌കാരയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് വയലാർ രാഘവപ്പറമ്പിലെ വയലാർ രാമവർമ്മ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ' ഗ്രാമീണ താളങ്ങളുടെ പ്രഥമ കോപ്പി പ്രസന്നൻ അന്ധകാരനഴിയ്ക്കു നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.കവി ഗൗതമൻ തുറവൂരിനെ ചടങ്ങിൽ ആദരിച്ചു.സംസ്‌കാര പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. ബേബി തോമസ് ഗ്രന്ഥാവലോകനം നടത്തി. വെട്ടയ്ക്കൽ മജീദ്, വയലാർ ലത്തീഫ്, ഗൗതമൻ തുറവൂർ, എ.കെ. ഷറീഫ്, ഫൈസൽ,ഡോക്ടർ നാദിർഷാ,റംലാ ഹനീഫ് എന്നിവർ സംസാരിച്ചു. കവിയരങ്ങ്, കഥയരങ്ങ് , റംലാ കവിതകളുടെ സംഗീതാവിഷ്‌കാരം എന്നിവയും നടത്തി.