
മാന്നാർ: മതാതീത ദർശനത്തോടെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന മാത്യൂസ് തൃതീയൻ ബാവ കാരുണ്യത്തിന്റെ മാനവികത പങ്കിടുന്ന മഹത് വ്യക്തിത്വമാണെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 73-ാമത് ജന്മദിന സമ്മേളനം ഇന്നലെ പരുമല പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുര്യാക്കോസ് മാർ ക്ലീമ്മീസ് അദ്ധ്യക്ഷത വഹിച്ചു.ബാവയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച ഏഴു സാമൂഹിക പദ്ധതികളുടെ ഉദ്ഘാടനവും അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നിർവഹിച്ചു. മേജർആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമ്മീസ്, സഖറിയാ മാർ അന്തോണിയോസ്, ബിഷപ്പ് തോമസ് തറയിൽ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിഷപ്പ് സിൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. മലയിൽ സാബു കോശി ചെറിയാൻ,ഔഗേന്‍ കുര്യാക്കോസ് എപ്പിസ്‌കോപ്പ, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് എന്നിവർ സംസാരിച്ചു.