മാവേലിക്കര: നഗരസഭയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടേയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടേയും സഹകരണത്തോടെ നിയമ സേവന ക്ലിനിക്ക് ആരംഭിച്ചു.നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഡോ.മോഹിത്.സി.എസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ അനി വർഗീസ്, ശാന്തി അജയൻ, മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഉമ്മൻതോമസ്, സെക്രട്ടറി സുജിത്ത്.എസ്, താലൂക്ക് ലീഗല്‍ സർവീസസ് കമ്മറ്റി സെക്രട്ടറി ആർ.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.