
അമ്പലപ്പുഴ: തകഴി ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാഗസ്വര വിദ്വാൻ തകഴി ശിവശങ്കര പണിക്കർ അനുസ്മരണവും പുരസ്കാര സമർപ്പണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ. അനന്ത ഗോപൻ ഉദ്ഘാടനം ചെയ്തു. നാഗസ്വര വിദ്യാൻ ഹരിപ്പാട് മുരുകദാസും തവിൽ വിദ്വാൻ ഹരിപ്പാട് വിജയകുമാറും പുരസ്കാരം ഏറ്റുവാങ്ങി. ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ പൂർണ കുംഭം നൽകി ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. ആതുര സേവന രംഗത്തെ മികവിന് ഡോ.ടി. ജി. വിജയനെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാറിനെയും ആദരിച്ചു. ക്ഷേത്രോപദേശക അഡ്ഹോക് കമ്മറ്റി ചെയർമാൻ വി.ശ്രീകുമാർ അദ്ധ്യക്ഷനായി. കെ.ശിവൻകുട്ടി നായർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ.ജയകുമാർ.ആർ. ഹരികുമാർ, പി.വി.ഗോപാലകൃഷ്ണൻ, കെ. ഇന്ദു കുമാരി, എൻ.കെ. ജെറിൽ ,വേണു കളിക്കൽ, അജിത് കുമാർ തകഴി തുടങ്ങിയവർ സംസാരിച്ചു.