
ഹരിപ്പാട്: രമേശ് ചെന്നിത്തല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ മുതൽ മുടക്കിൽ അനുവദിച്ച ചേപ്പാട് പഞ്ചായത്ത് വലിയ കോട്ടുക്കൽ ആശാരിമുക്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണുകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം. മണിലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വിശ്വപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവപ്രസാദ്, അമ്പിളി,ഡോ.ഗിരീഷ്കുമാർ,എം.കെ.മണികുമാർ, ഗോപിനാഥ പിളള,സഹദേവൻ എന്നിവർസംസാരിച്ചു.