
ഹരിപ്പാട്: കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ദിനാചരണം നടത്തി. വൈസ് പ്രസിഡന്റ് ബൈജു ജി. കുര്യൻ അദ്ധ്യക്ഷനായി. യോഗം കാർത്തികപ്പള്ളി താലൂക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയ കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി അംഗം ജോസ്വാ തോമസ്, യുവത പ്രസിഡന്റ് വിനയൻ കരുവാറ്റ, ലൈബ്രറി സെക്രട്ടറി പി ഗോപാലൻ, ലൈബ്രേറിയൻ പി സുകുമാരൻ എന്നിവർ സംസാരിച്ചു