photo

ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സിന് മുന്നോടിയായുള്ള ആലപ്പുഴ ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ ഗുസ്തി മത്സരം മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മാവേലിക്കര .എം .എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. സാം ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ല ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് റെജി പൊന്നപ്പൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധി ഡേവിഡ് ജോസഫ്, ഗുസ്തി അസോസിയേഷൻ ട്രഷറർ ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി വിജയികൾക്ക് സമ്മാനം നൽകി . ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി പി. സുധീർ, എസ്. ഷാജി സഹദേവൻ, ബിജു പറ വീട്ടിൽ സുജിത്ത് ലാൽ എന്നിവർ സംസാരിച്ചു.