
പൂച്ചാക്കൽ: തെങ്ങു കയറ്റത്തിന് പ്രത്യേകം പരീശീലനം ലഭിച്ചിട്ടില്ലെങ്കിലും ഒരു ധൈര്യത്തിന് തെങ്ങിൽക്കയറി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ. പെരുമ്പളം പഞ്ചായത്ത് മഹിളാ കിസാൻ ശാക്തി കിരൺ പരിയോജന പദ്ധതിയുടെ ഭാഗമായുള്ള വനിതകൾക്കുള്ള തെങ്ങുകയറ്റ പരിശീലന പരിപാടിയിലായിരുന്നു വേറിട്ട ഉദ്ഘാടനം. എന്തായാലും
പ്രസിഡന്റിന്റെ തെങ്ങിൽക്കയറ്റം ഏവർക്കും കൗതുകമായി.
തിരഞ്ഞെടുക്കെപെട്ട പത്ത് വനിതകൾക്ക് തെങ്ങുകയറ്റം കൂടാത ജീവാണു വളപ്രയോഗം, മഴപ്പൊലിമ , ട്രാക്ടർ പരിശീലനം, യന്ത്രവൽകൃത ഞാറു നടീൽ തുടങ്ങിയവയിലും പരിശീലനം നൽകും. പരിശീലനം നേടിയ വനിതകളുടെ കൂട്ടായ്മയിൽ ലേബർ ബാങ്ക് രൂപീകരിക്കുവാനും കാർഷിക പ്രവർത്തികൾക്ക് വിനിയോഗിക്കാനു