ambala

അമ്പലപ്പുഴ: അയൽ വീട്ടി​ൽ വാടകയ്ക്ക് താമസി​ക്കുന്ന നിർദ്ധന കുടുംബത്തിന് സൗജന്യമായി ഭൂമി​ നൽകിയ ഓട്ടോ ഡ്രൈവർ വൈ .എം.എ ഷുക്കൂറിന് ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മി​റ്റിയുടെ സ്നേഹാദരം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വൈ . എം. എ .ഷുക്കുര്‍ തന്‍റെ പേരിലുള്ള 13 സെന്‍റ് സ്ഥലത്തില്‍ നിന്നാണ് അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു നിര്‍ദ്ധന കുടുംബത്തിന് മുന്ന് സെന്റ് സ്ഥലം നൽകിയത്. കാൻസർ ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വിൽക്കേണ്ടി വന്ന ഒരു വ്യദ്ധ മാതാവിനും യുവതിയായ മകൾക്കുമാണ് സ്ഥലം നൽകിയത്. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു, ഡി .സി .സി വൈസ് പ്രസിഡന്റ് അഡ്വ.പി .ജെ .മാത്യു ഉപഹാരം നൽകി ആദരിച്ചു ,യുത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി അംഗം ഷിതാ ഗോപിനാഥ് ,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് ,മുഹമ്മദ് പുറക്കാട് ,നിസാർ എന്നിവർ പങ്കെടുത്തു.