
മാവേലിക്കര: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ വീട് തകർന്നു വീണു. തെക്കേക്കര ചൂരല്ലൂർ കരിമ്പിൻതറ പടീറ്റതിൽ പരേതനായ ശ്രീധരന്റെ ഭാര്യ രമണിയുടെ (66) വീടാണ് തകർന്നു വീണത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. രമണിയും വിധവയായ മകൾ ഗിരിജയും ചെറുമകളും ഉറങ്ങുന്ന സമയം മേൽക്കൂരയുൾപ്പെടെ തകർന്നു വീഴുകയായിരുന്നു. മൂവരും തലനാരിഴക്ക് രക്ഷപ്പെട്ടു.